ആശ്വാസ തീരത്തേക്ക് ; രാജ്യത്ത് 1.27 ലക്ഷം പേര്‍ക്ക് കോവിഡ്, 1,059 മരണം; രോഗവ്യാപന നിരക്ക് 7.9 ശതമാനം

February 5, 2022
79
Views

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്ക് കോവിഡ് ബാധിച്ചു. രോഗവ്യാപന നിരക്കില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ 7.9 ആയി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 13.31 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.30 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. 1,059 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,01,114 ആയി ഉയര്‍ന്നു.

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന് കേരളത്തില്‍ കേസുകള്‍ കുറയുന്നുണ്ട്. സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം 40,000 ല്‍ താഴെയെത്തി. 50 ശതമാനത്തിനടുത്ത് നിന്ന ടിപിആര്‍ 32 ലേക്ക് ചുരുങ്ങിയതും ആശ്വാസമാണ്.

കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍. രോഗവ്യാപനം അതിവേഗത്തില്‍ വര്‍ധിച്ചിരുന്ന മിസോറാം, ആന്ധാ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കോവിഡിന്റെ ശമനം പ്രകടമാണ്.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 47.53 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 168.98 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *