ഭോപ്പാല്‍: ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് കൊറോണ സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ ചികിത്സയിലാണുള്ളതെന്നും കൊറോണ പോസിറ്റീവായ വിവരവും പ്രഗ്യാ സിംഗ് താക്കൂര്‍ തന്നെയാണ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ എംപിയുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് കൊറോണ പരിശോധന നടത്താനും നിരീക്ഷണത്തില്‍ പോകാനും എം പി നിര്‍ദ്ദേശിച്ചു.
ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ട്വീറ്റില്‍ എം പി ആവശ്യപ്പെടുന്നു. കൊറോണ സംബന്ധിയായി പരാമര്‍ശങ്ങള്‍ക്ക് നേരത്തെ ഏറെ വിമര്‍ശനം നേരിട്ട ബിജെപി നേതാവാണ് ഇവര്‍. കൊറോണ വൈറസ് ഉണ്ടാക്കുന്ന ശ്വാസകോശത്തിലെ അണുബാധ ചെറുക്കാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. തനിക്ക് കൊറോണ വരാത്തതും ഗോ മൂത്രം ഉപയോഗിക്കുന്നത് മൂലമെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.
2008ലെ മാലേഗാവ് സ്ഫോടനകേസിലെ പ്രതിയായ പ്രഗ്യ സിങ് താക്കൂർ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകാത്തത് വിവാദമായിരുന്നു. കോടതി നടപടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുമ്പോഴും പൊതുവേദിയിൽ ഡാൻസ് ചെയ്തതും മൈതാനത്ത് അവർ കായിക മത്സരങ്ങളിൽ ഏർപ്പെട്ടതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.