കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പോലിസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. പരിപാടിയില്‍ ആള്‍ക്കൂട്ടമുണ്ടായതിനെ തുടര്‍ന്ന് നടന്‍മാര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകള്‍ കൂട്ടംകൂടാന്‍ കാരണമായി. ആശുപത്രിയില്‍ നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടിയെന്ന് എലത്തൂര്‍ പോലിസ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനു ശേഷമാണ് ആളുകള്‍ നടന്മാരുടെ ചുറ്റും കൂടിയത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫിനും ആശുപത്രി മാനേജ്‌മെന്റിനെതിരെയും കേസെടുത്തിട്ടുണ്ട്.