കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിന്‍വലിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരോഗ്യ അടിയന്തിരാവസ്ഥ പിന്‍വലിച്ചത്.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിന്‍വലിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരോഗ്യ അടിയന്തിരാവസ്ഥ പിന്‍വലിച്ചത്.
ഡബ്ള്യൂഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനം അടിയന്തര കമ്മിറ്റി സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും അന്താരാഷ്ട്ര തലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം എഴുപത് ലക്ഷം ആളുകളാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചതെന്നാണ് ഏകദേശ കണക്കെന്ന് ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു. 2020 ജനുവരി 30-നാണ് കൊവിഡിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എന്നാല്‍ ലോകമെങ്ങും കൊവിഡ് ഭീഷണി തുടരുന്നതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി. തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ ഉള്‍പ്പടെയുള്ള രോഗബാധ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിനാളുകള്‍ കൊവിഡ് മൂലം ഇപ്പോഴും മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.