രാജ്യത്ത് 40 പേരില്‍ കൂടി കോവിഡ് ജെ.എൻ1 വകഭേദം സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 109 ആയി

December 27, 2023
8
Views

കോവിഡ് ഉപവകഭേദമായ ജെ.എൻ1 രാജ്യത്ത് 40 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: കോവിഡ് ഉപവകഭേദമായ ജെ.എൻ1 രാജ്യത്ത് 40 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ജെ.എൻ1 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 109 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

109 ജെ.എൻ1 കേസുകളില്‍ 36ഉം ഗുജറാത്തിലാണ്. കര്‍ണാടക-34, ഗോവ -14, മഹാരാഷ്ട്ര-ഒമ്ബത്, കേരളം -ആറ്, രാജസ്ഥാൻ -4, തമിഴ്നാട് -4, തെലങ്കാന-രണ്ട് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗികള്‍. ആരുടെയും നില ഗുരുതരമല്ല. ഭൂരിഭാഗം രോഗികളും വീടുകളില്‍ തന്നെ സമ്ബര്‍ക്കവിലക്കില്‍ കഴിയുകയാണ്.

ജെ.എൻ1 കേസുകള്‍ നിലവില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നില്ലെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആകെ രോഗികളില്‍ 92 ശതമാനവും വീടുകളില്‍ തന്നെയാണുള്ളത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളതെന്നും വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, ബുധനാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ പുതിയതായി 529 കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ, നിലവിലുള്ള ആകെ രോഗികള്‍ 4093 ആയി. മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ട് പേര്‍ കര്‍ണാടകയിലും ഒരാള്‍ ഗുജറാത്തിലുമാണ് മരിച്ചത്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *