കോവിഡ്-19 വൈറസിന്‍റെ പുതിയൊരു വകഭേദംകൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും അമേരിക്കയും അറിയിച്ചു.
ജനീവ: കോവിഡ്-19 വൈറസിന്‍റെ പുതിയൊരു വകഭേദംകൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും അമേരിക്കയും അറിയിച്ചു. ബിഎ.2.86 എന്ന പേരില്‍ അറിയിപ്പെടുന്ന വൈറസ് വലിയതോതില്‍ ജനിതകവ്യതിയാനത്തിനു വിധേയമായ ഒന്നാണ്.
വൈറസിന്‍റെ ആക്രമണശേഷി പഠിച്ചുവരികയാണ്. ഇസ്രയേല്‍, അമേരിക്ക, ഡെന്മാര്‍ക്ക് രാജ്യങ്ങളില്‍ മാത്രമാണു നിലവില്‍ കണ്ടെത്തിയിട്ടുള്ളത്.
പല രാജ്യങ്ങളും കോവിഡിനെതിരായ പ്രതിരോധനടപടികള്‍ ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ജൂലൈ 17നും ഓഗസ്റ്റ് 13നും ഇടയ്ക്ക് ലോകത്ത് 14 ലക്ഷം പേര്‍ക്ക് കോവിഡ് പിടിപെട്ടുവെന്നും 2,300 പേര്‍ മരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.