ആലപ്പുഴ: കുമാരപുരത്തെ പശുക്കള്‍ ചത്തത് പുല്ലില്‍ നിന്ന് വിഷബാധയേറ്റെന്ന് പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ആറ്റുപുറത്ത് തെക്കതില്‍ ഭാമിനിയുടെ പശുക്കളാണ് ചത്തത്.
ഒരാഴ്ചയ്ക്കിടെ മൂന്ന് പശുക്കള്‍ ചത്തതോടെ സാമ്ബിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പശുക്കളുടെ വയറുവീര്‍ക്കുകയും കുഴഞ്ഞുവീണ് ചാകുകയുമായിരുന്നു. സമീപത്തെ തോട്ടില്‍ വളരുന്ന പുല്ലും കാലിത്തീറ്റയുമായിരുന്നു ഇവയ്ക്ക് നല്‍കിയിരുന്നത്. ഈ പുല്ലില്‍ നിന്ന് വിഷബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.
‘കടകല്‍ എന്ന വിളിക്കുന്ന പുല്ലാണ് പശുക്കള്‍ക്ക് നല്‍കിയത്. പണ്ടുകാലങ്ങളില്‍ ഇത് പശുക്കള്‍ക്ക് കൊടുക്കാതിരിക്കുന്നൊരു ഭക്ഷണമാണ്. നല്ല കട്ടിയുള്ള തണ്ടാണ് ഇതിന്റെ. മഞ്ഞുകാലത്ത് ഇതിന്റെ തണ്ടിലൊരു വിഷാംശം ഉണ്ടാകും.’- മൃഗസംരക്ഷണ വിദഗ്ദ്ധര്‍ പറഞ്ഞു.ഭാമിനിയ്ക്ക് പതിമൂന്ന് പശുക്കളാണ് ഉള്ളത്. ഇതില്‍ മൂന്നെണ്ണമാണ് ചത്തത്.