60 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ചു;. എൽ ഐ സി സ്വകാര്യവത്കരണ നടപടികൾ ഉടൻ. 400 പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ

February 1, 2022
72
Views

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് കാരണം ശക്തമായ പ്രതിരോധത്തിന്റെ പ്രതിഫലനമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കൊവിഡ് പ്രത്യാഘാതങ്ങൾ ബാധിച്ചവരോടുള്ള സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടാണ് ധനമന്ത്രി 2022ലെ ബജറ്റ് അവതരണം ആരംഭിച്ചത്. നടപ്പുവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.2 ശതമാനമായിരിക്കുമെന്നും സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന വളർച്ച കൈവരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണ്. അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി ‘പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ’ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. എൽ.ഐ.സി ഐ.പി.ഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ഇന്ത്യയുടെ വളർച്ച മറ്റ് രാജ്യങ്ങളെക്കാൾ മികച്ചത്ത്. റെയിൽവേ ചരക്ക് നീക്കത്തിന് പദ്ധതി തയാറാക്കും. 2022-23ൽ 25,000 കി മി ദേശീയ പാത നിർമ്മിക്കും. പി എം ഗതി ശക്തി പദ്ധതിക്ക് സമഗ്ര പ്ലാൻ. 60 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ചു. കർഷകർക്കും യുവാക്കൾക്കും പ്രാധാന്യം. എൽ ഐ സി സ്വകാര്യവത്കരണ നടപടികൾ ഉടൻ. 400 പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ. നാല് മേഖലകളിൽ ഊന്നൽ നൽകുന്ന ബജറ്റ്. 2.37 ലക്ഷം കോടിരൂപ കർഷകർക്ക് താങ്ങുവിലയ്ക്കായി നീക്കിവയ്ക്കും. കർഷകർക്ക് കിസാൻ ഡ്രോണുകൾ. അഞ്ച് നദി സംയോജന പദ്ധതികൾ പ്രഖ്യാപിച്ചു. നദി സംയോജന പദ്ധതിയുടെ രൂപരേഖയായി. 100 പുതിയ കാർഗോ ടെർമിനലുകൾ. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക. വിദ്യഭ്യാസ മേഖലയിൽ വൻ പദ്ധതികൾ.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *