മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഗൃഹനാഥനെ കൊലപ്പെടുത്താന്‍ വീടിനുള്ളിലേക്കു വിഷപ്പാമ്ബിനെ എറിഞ്ഞ യുവാവ് അറസ്റ്റില്‍.
മലയിന്‍കീഴ്: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഗൃഹനാഥനെ കൊലപ്പെടുത്താന്‍ വീടിനുള്ളിലേക്കു വിഷപ്പാമ്ബിനെ എറിഞ്ഞ യുവാവ് അറസ്റ്റില്‍.
അമ്ബലത്തിന്‍കാല കുളവിയോട് എസ്.കെ. സദനത്തില്‍ ഗുണ്ടറാവ് എന്നു വിളിക്കുന്ന കിച്ചു (30) വാണ് അറസ്റ്റിലായത്. അമ്ബലത്തിന്‍കാല സ്വദേശി രാജേന്ദ്രനു നേരേയാണ് ഇയാള്‍ പാമ്ബിനെയെറിഞ്ഞത്.
കഴിഞ്ഞ ആറിനു പുലര്‍ച്ചെ മൂന്നരയോടെ വീടിനുപുറത്ത് അസ്വാഭാവികമായ ആള്‍പ്പെരുമാറ്റം കേട്ട് രാജേന്ദ്രന് ഉണര്‍ന്നു. ശേഷം നോക്കുമ്ബോള്‍ പാമ്ബിനെ ജനലിലൂടെ വലിച്ചെറിഞ്ഞശേഷം പ്രതി പോകുന്നതു കണ്ടെന്നും തുടര്‍ന്ന് പാമ്ബിനെ അടിച്ചുകൊന്ന് താന്‍ വലിച്ചെറിഞ്ഞെന്നുമാണ് രാജേന്ദ്രന് കാട്ടാക്കട പോലീസിനു നല്കിയ പരാതി. ആദ്യം കഥയെന്നു കരുതിയെങ്കിലും അനേ്വഷണത്തില്‍ പാമ്ബിന്റെ ഒരു ഭാഗം പറമ്ബില്‍നിന്നും ലഭിച്ചതിനാല്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു.
കൂടുതല്‍ അനേ്വഷണം നടത്തിയപ്പോഴാണ് പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഒരുവര്‍ഷം മുമ്ബ് പ്രതിക്കെതിരേ രാജേന്ദ്രന് നല്കിയ പരാതിയുടെ പേരിലുള്ള വൈരാഗ്യമാണ് പാമ്ബിനെ എറിയാന്‍ കാരണമെന്നും ഇയാള്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ വധശ്രമത്തിനാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എറിഞ്ഞത് ഏതുതരം പാമ്ബിനെയാണെന്നു കണ്ടെത്താന്‍ അവശിഷ്ടം പാലോട് പരിശോധനയ്ക്കയച്ചു. പ്രതിയുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കും.