തൃശൂർ : ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു.
വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്ബില്‍ വീട്ടില്‍ അക്ഷയ് ആണ് (25) മരിച്ചത്. മൂർക്കനാട് ആലുംപറമ്ബില്‍ വച്ചാണ് സംഭവം.
മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. വൈകിട്ട് ഏഴുമണിയോടെ നടന്ന ആക്രമണത്തില്‍ ആറുപേർക്കാണ് കുത്തേറ്റത്. ഇതില്‍ നാലുപേരെ തൃശൂർ എലൈറ്റ് ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മരിച്ച അക്ഷയ്യ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലപറമ്ബില് സഹില്‍, മൂർക്കനാട് സ്വദേശി കരിക്കപറമ്ബില് പ്രജിത്ത് , കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ് , തൊട്ടിപ്പാള്‍ സ്വദേശി നെടുമ്ബാള്‍ വീട്ടില്‍ നിഖില്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ആക്രമിക്കാനെത്തിയ സംഘത്തിലെ അംഗങ്ങള്‍ മാരകായുധങ്ങള്‍ കൈയില്‍ കരുതിയിരുന്നതായി നാട്ടുകാർ പറഞ്ഞു അക്ഷയ്യുടെ മൃതദേഹം മാപ്രാണം ലാല്‍ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.