ലോഡ്ജ് മുറിയില്‍ പെണ്മക്കളെ കൊലപ്പെടുത്തി, തുടര്‍ന്ന് ജീവനൊടുക്കാൻ ശ്രമിച്ച പിതാവ് പോലീസ് പിടിയില്‍.
തൃശൂര്‍: ലോഡ്ജ് മുറിയില്‍ പെണ്മക്കളെ കൊലപ്പെടുത്തി, തുടര്‍ന്ന് ജീവനൊടുക്കാൻ ശ്രമിച്ച പിതാവ് പോലീസ് പിടിയില്‍.
വയനാട് സ്വദേശി ചന്ദ്രശേഖരനെ (58) യാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13നായിരുന്നു സംഭവം. തൃശൂരിലെ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ ചന്ദ്രശേഖരനും മക്കളായ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരും 12ന് രാത്രി മുറിയെടുത്തിരുന്നു.
13ന് ഉച്ചകഴിഞ്ഞ് കുട്ടികളെ മരിച്ച നിലയിലും ചന്ദ്രശേഖരനെ കൈ ഞരമ്ബ് മുറിച്ച് അവശനിലയിലും കണ്ടെത്തിയത്. ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതോടെ സിഐ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികളില്‍ ഒരാള്‍ക്ക് ഐസ്ക്രീമില് വിഷം കലര്‍ത്തി നല്‍കിയും മറ്റൊരു കുട്ടിയെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കിയുമാണ് കൊലപ്പെടുത്തിയത്. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ്, കൈമുറിക്കാനുള്ള ബ്ലേഡ്, കെട്ടിത്തൂക്കിയ മുണ്ട് തുടങ്ങിയവ വാങ്ങിയ പടിഞ്ഞാറെനടയിലെ കടകള്‍, ഐസ്ക്രീം വാങ്ങിയ അക്കിക്കാവിലെ കട എന്നിവിടങ്ങളില്‍ തെളിവെടുത്തു. പ്രതിയെ ചാവക്കാട് സിജെഎം കോടതിയില്‍ ഹാജരാക്കും.