ചര്‍മ്മ ആരോഗ്യത്തിന് ഏറെ ഗുണം തരുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക.
ചര്‍മ്മ ആരോഗ്യത്തിന് ഏറെ ഗുണം തരുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ചര്‍മ്മത്തെ ചികിത്സിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് വെള്ളരിക്ക.
വെള്ളരിക്കയ്‌ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ അവയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, ഫോളിക് ആസിഡ് പോലുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
വെള്ളരിക്ക ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ തടയാൻ ഏറെ ഫലപ്രദമാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്ബന്നമായ വെള്ളരിക്ക മുഖത്തെ ചുളിവുകള്‍ കുറയ്‌ക്കാൻ സഹായമാണ്.
96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കാനും ജലാംശം നിലനിര്‍ത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും സഹായിക്കുന്നു. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ മെച്ചപ്പെടുത്തികൊണ്ട് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ പുറന്തള്ളാൻ സഹായിക്കും.
സണ്‍ ടാനുകള്‍, പിഗ്മെന്റേഷൻ തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളെ വേഗത്തില്‍ കുറയ്‌ക്കാൻ വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്കാ എല്ലാത്തരം ചര്‍മ്മത്തിനും അനുയോജ്യമാണ്.
വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ ചുളിവുകള്‍ തടയുന്നതിന് സഹായകമാണ്. വെള്ളരിക്കയിലെ പോഷകങ്ങള്‍ ചര്‍മ്മത്തിന് അത്യുത്തമമാണ്. അവയില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. അവയില്‍ ഉയര്‍ന്ന ജലാംശം ഉണ്ട്. ഇത് ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്നു.