മുടി വളര്‍ച്ചയ്‌ക്കായി ഏതു മാര്‍ഗവും സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും.
മുടി വളര്‍ച്ചയ്‌ക്കായി ഏതു മാര്‍ഗവും സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനായി അടുക്കളയിലുള്ള ഒരു മികച്ച ചേരുവ ആണ് തൈര്.
മുടികൊഴിച്ചില്‍ കുറയ്‌ക്കാൻ തെെര് കൊണ്ടുള്ള ചില വഴികള്‍ ഇതാ.
പഴുത്ത പഴം നന്നായി ഉടച്ചെടുത്ത് അതിലേയ്‌ക്ക് രണ്ട് സ്പൂണ്‍ വീതം തൈരും തേനും ചേര്‍ക്കുക. അര മണിക്കൂര്‍ നേരം ഈ മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ഈ പാക്ക് ഇടാം.
തൈരില്‍ രണ്ട് സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി നന്നായി കഴുകി ഉണക്കിയ ശേഷം ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കണം. ചെറുതായി മസ്സാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകി വൃത്തിയാക്കുക.
ഒരു ടീസ്പൂണ്‍ തെെരില്‍ ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുടിയില്‍ പുരട്ടുക. 10 മിനുട്ട് മസാജ് ചെയ്ത ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.