സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന്‍ കാസര്‍ക്കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍.
കാസര്‍ക്കോട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന്‍ കാസര്‍ക്കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍.
തൂങ്ങിമരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
പെരിന്തല്‍മണ്ണ സ്വദേശിയായ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. എന്നാല്‍ മൃതദേഹത്തിനു സമീപത്തുനിന്ന് അരുണ്‍ വിദ്യാധരന്‍ എന്ന പേരുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി.
ഈ മാസം രണ്ടിനാണ് അരുണ്‍ മുറിയെടുത്തതെന്നാണ് വിവരം. മുറിയില്‍നിന്ന് അധികം പുറത്തിറങ്ങുന്നുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് അധികൃതര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ വൈകുന്നേരം മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഇന്ന് മുറിയില്‍നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരി്ച്ച നിലയില്‍ കണ്ടെത്തിയത്.
കോന്നല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.