തേജ് യമനില്‍ തീരം തൊട്ടു; ഒമാനില്‍ ആശങ്ക ഒഴിയുന്നു

October 24, 2023
34
Views

ഏറെ ഭീതി വിതച്ചെത്തിയ തേജ് ചുഴലികാറ്റ് നാശനഷ്ടങ്ങളൊന്നും വിതക്കാതെ ഒഴിഞ്ഞ്പോകുന്നതിന്‍റെ ആശ്വാസത്തിലാണ് ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റിലെ ജനങ്ങള്‍.

മസ്കത്ത്: ഏറെ ഭീതി വിതച്ചെത്തിയ തേജ് ചുഴലികാറ്റ് നാശനഷ്ടങ്ങളൊന്നും വിതക്കാതെ ഒഴിഞ്ഞ്പോകുന്നതിന്‍റെ ആശ്വാസത്തിലാണ് ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റിലെ ജനങ്ങള്‍.

ഇരു ഗവര്‍ണറേറ്റിലെയും വിവിധ വിലായത്തുകളില്‍ കനത്ത മഴയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലഭിച്ചത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ ഘട്ടങ്ങളിലൂടെ കാറ്റഗറി നാലില്‍ എത്തിയ തേജ് ഒമാൻ തിരത്തേക്ക് എത്തിയപ്പോഴേക്കും ശക്തിക്ഷയിച്ച്‌ ഒന്നിലേക്ക് മാറിയിരുന്നു.ചൊവ്വാഴ്ച രാവിലെയോടെയാണ് കാറ്റ് യമനിലെ അല്‍ മഹ്റ ഗവര്‍ണറേറ്റില്‍ കരതൊട്ടത്. നിലവില്‍ തേജ് ശക്തി കുറഞ്ഞ് ഉഷ്ണ മേഖലക്കാറ്റായിട്ടുണ്ട്. യമൻ കടന്ന് സൗദിയിലേക്കാണ് കാറ്റ് നീങ്ങുക.

കഴിഞ്ഞ ദിവസങ്ങളില്‍ സദാ, മിര്‍ബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, ധാല്‍ക്യൂത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. നേരീയതോതില്‍ തുടങ്ങിയ മഴ അര്‍ധ രാത്രിയൊടെയ ശക്തയാര്‍ജിക്കുകയായിരുന്നു. പലയിടത്തും വെള്ളകെട്ടുകളും രൂപപ്പെട്ടു. ഉള്‍പ്രദശേങ്ങളിലെ റോഡുകളില്‍ വെള്ളം കയറി ചെറിയതോതില്‍ ഗതഗത തടസ്സവും നേരിട്ടു. അഷ്ദാൻ, ദഹ്നൗത്ത്, ഹദ്ബരാം, റഖ്യുത്, ഹാസിക് തുടങ്ങി വിവിധ ഇടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, വരും മണിക്കൂറുകളിലും ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയില്‍ കുതിര്‍ന്ന് റഖ്യൂത്ത്

തേജ് ചുഴലകാറ്റിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ദേഫാര്‍ ഗവര്‍ണറേറ്റിലെ റഖ്യൂത്ത് വിലായത്തില്‍. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെവരെ 232 മി.മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു. ദാല്‍കൂത്ത് 203, സലാല 56, സദാ19, മിര്‍ബാത്ത്-16, ഷാലീം, അല്‍ ഹലാനിയത്ത് ദ്വീപുകള്‍- 11, താഖാ-നാല്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജാസിര്‍, ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മസിയോന എന്നിവിടങ്ങളില്‍ ഒരു മില്ലിമീറ്റര്‍ മഴയും ലഭിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *