മിഷോങ് ചുഴലിക്കാറ്റ് നാളെ 100 കി.മീ വേഗത്തില്‍ തീരംതൊടും

December 2, 2023
27
Views

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചെന്നൈയെ മറികടന്ന് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്‌ച തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ 21 സെന്റിമീറ്ററോ അതില്‍ കൂടുതലോ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഡിസംബര്‍ 4 ന് പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്കൂളുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാലവര്‍ഷത്തിന് ശമനമുണ്ടായെങ്കിലും പുതുച്ചേരിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കനത്ത മഴയാണ്.

മിഷോങ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍

  • തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
  • ഇന്ന് അതിശക്തമായ ന്യൂനമര്‍ദമായും നാളെ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാൻ സാധ്യതയെന്നാണ് പ്രവചനം
  • ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയും തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറുകയും ചെയ്യും
    ചെന്നൈയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇടിയോടും മിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത
  • ഡിസംബര്‍ നാലിന് പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു
  • ഡിസംബര്‍ 5 ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത
  • തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് 18 ടീമുകളെ എൻഡിആര്‍എഫ് ലഭ്യമാക്കുകയും 10 അധിക ടീമുകളെ സജ്ജരാക്കുകയും ചെയ്തിട്ടുണ്ട്
  • ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡിസംബര്‍ 5 ന് ഒഡീഷയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
  • ഡിസംബര്‍ 3 ന് ഒഡീഷയിലെ കോറാപുട്ട്, രായഗഡ, ഗജപതി, ഗഞ്ചം, പുരി, ജഗത്സിംഗ്പൂര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
  • ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി
  • മ്യാൻമര്‍ നിര്‍ദ്ദേശിച്ച പേരാണ് മിഷോങ്. ഈ വര്‍ഷം ഇന്ത്യൻ മഹാസമുദ്രത്തിലെ ആറാമത്തെയും ബംഗാള്‍ ഉള്‍ക്കടലില്‍ നാലാമത്തെയും ചുഴലിക്കാറ്റാണിത്
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *