ഹെയര്‍ റിലാക്‌സര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന്
ന്യൂഡല്‍ഹി: ഹെയര്‍ റിലാക്‌സര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലും കാനഡയിലും ഡാബര്‍ ഇന്ത്യയുടെ വിദേശ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്.
ഡാബറിന്റെ കേശ സംരക്ഷണ ഉത്പന്നങ്ങളില്‍ അര്‍ബുദ രോഗത്തിന് കാരണമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. അമേരിക്കയിലെയും കാനഡയിലെയും ഫെഡറല്‍ കോടതികളില്‍ ഏതാണ്ട് 5,400 ഓളം പരാതികളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഉപഭോക്തൃ ഉല്‍പ്പന്ന സ്ഥാപനം, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, നമസ്‌തേ ലബോറട്ടറീസ്, ഡെര്‍മോവിവ സ്‌കിൻ എസൻഷ്യല്‍സ്, ഡാബര്‍ ഇന്റര്‍നാഷ്ണല്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്ബനികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡാബര്‍ അറിയിച്ചു. അപൂര്‍ണമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള പരാതികളെ നിയമപരമായി നേരിടുമെന്നും കമ്ബനി വ്യക്തമാക്കി. അതേസമയം കേസിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ ഡാബര്‍ ഇന്ത്യയുടെ ഓഹരിവിലയും ഇടിഞ്ഞു.