ബോളിവുഡ് നടി വഹീദ റഹ്‌മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
ഡല്‍ഹി: ബോളിവുഡ് നടി വഹീദ റഹ്‌മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാര വിവരം അറിയിച്ചത്.
2021ലെ അവാര്‍ഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.
നേരത്തെ തന്നെ വഹീദ റഹ്‌മാന് പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ 1938ലാണ് വഹീദ റഹ്‌മാന്റെ ജനനം. 1955ല്‍ തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് വഹീദ റഹ്‌മാൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
‘ചൊവ്വാഴ്ച്ച’: അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
പ്യാസ, കാഗസ് കേ ഫൂല്‍, ചൗദവി കാ ചാന്ത്, സാഹേബ് ബീവി ഓര്‍ ഗുലാം, ഗൈഡ്, ഘാമോഷി എന്നിവയാണ് വഹീദ റഹ്‌മാന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. ദേശീയ പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡ്, ചിക്കാഗോ ഇൻറര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ വഹീദ റഹ്‌മാനെ തേടിയെത്തിയിട്ടുണ്ട്.