കുമളി: മുല്ലപ്പെരിയാർ അണക്കെട്ടില്‍നിന്ന് തമിഴ്നാട്ടിലേക്ക് ഔദ്യോഗികമായി ശനിയാഴ്ച ജലം തുറന്നുവിടും. തേനി കലക്ടർ ഷജീവനയാണ് തേക്കടിയിലെ ഷട്ടർ തുറന്ന് ജലം ഒഴുക്കുക.
തേനി ജില്ലയിലെ 14,707 ഏക്കർ സ്ഥലത്തെ നെല്‍കൃഷിക്കും കുടിവെള്ള ആവശ്യത്തിനുമായി സെക്കൻഡില്‍ 300 ഘന അടി ജലമാണ് തുറന്നുവിടുക. അണക്കെട്ടില്‍ നിലവില്‍ 119.10 അടി ജലമാണ് ഉള്ളത്. സെക്കൻഡില്‍ 2466 ഘന അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
ഇതിനിടെ, മഴക്കാലത്ത് അണക്കെട്ടില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിലയിരുത്താൻ കേന്ദ്ര നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 13, 14 തീയതികളില്‍ മുല്ലപ്പെരിയാർ അണക്കെട്ടില്‍ പരിശോധന നടത്തും.