തിരുവനന്തപുരത്ത് കാണാതായ പത്ത് വയസുകാരന്‍ കനാലില്‍ മരിച്ച നിലയില്‍

May 16, 2024
61
Views

തിരുവനന്തപുരം: കാഞ്ഞിരംകുളം പുല്ലുവിളയില്‍ നിന്നും കാണാതായ പത്ത് വയസുകാരനെ വീടിന് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പുല്ലുവിള സ്വദേശി രഞ്ജിത്ത്-ഷിജി ദമ്ബതികളുടെ ഭിന്നശേഷിക്കാരനായ മകന്‍ രജിനാണ് മരിച്ചത്.

കാഞ്ഞിരംകുളം പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ രജിന്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്ത് പോയത്. അമ്മൂമ്മയോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.

കഴിഞ്ഞദിവസം വൈകിട്ട് മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ കുട്ടി തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ രാത്രി 11ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *