കോഴിക്കോട്: ട്രാൻസ്ഫർ ആയതിനെ തുടര്‍ന്ന് ലഭിച്ച അവധിയില്‍ നാട്ടിലെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു.
തിക്കോടി പാലോളിക്കണ്ടി സ്വദേശി ‘മിംസി’ല്‍ മന്‍സൂര്‍(37) ആണ് കുഴഞ്ഞുവീണു മരിച്ചത്. സി.ആര്‍.പി.എഫില്‍ സർക്കിള്‍ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു മൻസൂർ. ഇന്നലെ ഭാര്യ വീടായ കോട്ടയത്ത് വച്ചാണ് സംഭവമുണ്ടായത്.
മന്‍സൂര്‍ തന്റെ ഒരു വയസ്സുള്ള മകനെയും, അഞ്ച് വയസ്സുകാരിയായ മകളെയും കൂട്ടി കടയിലേക്ക് പോകുന്നവഴി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. ഹൈദരബാദില്‍ ഇന്ത്യൻ ആർമിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ മൻസൂറിന് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.
സ്ഥലംമാറ്റത്തിന്‍റെ തയ്യാറെടുപ്പിനായി കിട്ടിയ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു സൈനികൻ. ഇതിനിടെയാണ് ദാരുണ മരണം സംഭവിത്തുന്നത്.