കളിക്കുന്നിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി; പത്തുവയസ്സുകാരന് ദാരുണാന്ത്യം

October 4, 2023
36
Views

രാജസ്ഥാനില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ചു.

ജയ്പൂര്‍: രാജസ്ഥാനില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ചു. കയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും പിന്നാലെ അബോധാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

രാജസ്ഥാന്‍ ബാരന്‍ ജില്ലയിലെ ചബ്ര നഗരത്തിലാണ് സംഭവം. ആദില്‍ എന്ന പത്തുവയസ്സുകാരനാണ് മരിച്ചത്. വീട്ടില്‍ അടുത്തിടെ ജനിച്ച കുഞ്ഞിന് വേണ്ടി കെട്ടിയ ഊഞ്ഞാലില്‍ പത്തുവയസ്സുകാരന്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഊഞ്ഞാലിന്റെ കയര്‍ ആദിലിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു.

Article Categories:
India · Kerala

Leave a Reply

Your email address will not be published. Required fields are marked *