നിലവിലെ മലിനീകരണ തോത് തുടര്‍ന്നാല്‍ ഡല്‍ഹി നിവാസികള്‍ക്ക് 11.9 വര്‍ഷത്തെ ആയുസ്സ് കുറയുമെന്ന് പുതിയ പഠനം.
നിലവിലെ മലിനീകരണ തോത് തുടര്‍ന്നാല്‍ ഡല്‍ഹി നിവാസികള്‍ക്ക് 11.9 വര്‍ഷത്തെ ആയുസ്സ് കുറയുമെന്ന് പുതിയ പഠനം. ഷിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്‌സ് (എക്യുഎല്‍ഐ) പ്രകാരമാണ് ഈ കണക്കുകള്‍.
പഠനത്തില്‍ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ ഒന്നായാണ് ഡല്‍ഹിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ 130 കോടി ജനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ മലിനീകരണ തോതിന്റെ പരിധിയായ 5 μg/m3 കവിയുന്ന പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ 67.4 ശതമാനവും താമസിക്കുന്നത് ദേശീയ വായു ഗുണനിലവാരമായ 40 μg/m3 കവിയുന്ന പ്രദേശങ്ങളിലാണെന്നും എക്യുഎല്‍ഐ കണ്ടെത്തി. ഇത് മൂലം ഒരു ഇന്ത്യക്കാരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 5.3 വര്‍ഷം കുറയുമെന്ന് പഠനം പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മലിനീകരണ പരിധിയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ നിലവിലെ മലിനീകരണ തോത് തുടരുകയാണെങ്കില്‍ ഡല്‍ഹിയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ 11.9 വര്‍ഷം കുറയുമെന്ന് പഠനം പറയുന്നു. 1.8 കോടി നിവാസികളുള്ള ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണെന്ന് എക്യുഎല്‍ഐ അറിയിച്ചു.
പഞ്ചാബിലെ പത്താന്‍കോട്ടില്‍ കണികാ മലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയുടെ ഏഴിരട്ടിയിലധികമാണ്. ആ പ്രദേശത്ത് നിലവിലെ നില തുടരുകയാണെങ്കില്‍ ആയുര്‍ദൈര്‍ഘ്യം 3.1 വര്‍ഷമായി കുറയുമെന്നും പഠനം പറയുന്നു.