ദില്ലിയില്‍ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായി.
ദില്ലി: ദില്ലിയില്‍ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായി. ഇന്ന് സൂചികയില്‍ രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 213 ആണ്.
ഒരിടവേളയ്ക്ക് ശേഷം ഇന്നലെ പെയ്ത മഴയും ശക്തമായ കാറ്റുമാണ് മലിനീകരണ തോതില്‍ കുറവ് വരുത്തിയത്. ദില്ലിയില്‍ മലിനീകരണം രൂക്ഷമായ ആനന്ദ് വിഹാര്‍, ജഹാംഗിര്‍പുരി, പഞ്ചാബി ബാഗ് എന്നിവിടങ്ങളിലെല്ലാം 300 ന് താഴെയാണ് തോത്.
അതേ സമയം ദില്ലി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും ക്യാമ്ബസുകളിലും ശൈത്യകാലാവധി നേരത്തെയാക്കി. മറ്റന്നാള്‍ മുതല്‍ 19 വരെയാണ് അവധി.