യു.പിയില്‍ ഡെങ്കി വ്യാപിക്കുന്നു; മരണം 100 ആയി

September 5, 2021
350
Views

ന്യൂ​ഡ​ല്‍​ഹി: യുപിയില്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌​ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു . ഫി​റോ​സാ​ബാ​ദിലും സമീപ​ ജി​ല്ല​കളിലുമാ​ണ്​ ഡെ​ങ്കി​പ്പ​നി വേഗത്തില്‍ പ​ടരുന്നത് .ഇ​വി​ടെ നി​ന്നു​ള്ള 200 സാ​മ്ബിളുക​ളി​ല്‍ പ​കു​തി​യി​ല​ധി​കം പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (എന്‍.സി.ഡി.സി) അഞ്ചംഗ സംഘം പ്രദേശം സന്ദര്‍ശിച്ച്‌​ സ്​ഥിതിഗതികള്‍ വിലയിരുത്തി.

അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം നാല് പേര്‍ മരിച്ചു .യു.​പി​യി​ലെ മ​ഥു​ര, ആ​ഗ്ര പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫി​റോ​സാ​ബാ​ദി​ല്‍ നി​ന്ന്​ 60 കി.​മീ അ​പ്പു​റ​ത്തു​ള്ള മ​ഥു​ര​യി​ല്‍ 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 11 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യും റി​പ്പോ​ര്‍​ട്ട്​ പു​റ​ത്തു​വ​ന്നു.

അതെ സമയം ഡെങ്കിപ്പനിയുടെ കൂടുതല്‍ ഗുരുതര രൂപമായ ഹെമറാജിക് ഡെങ്കി (ഡിഎച്ച്‌എഫ്) എത്രയുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്​ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ.കെ. സിങ്​ അറിയിച്ചു .

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *