സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി കേസുകളില്‍ വൻ വര്‍ധന.
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി കേസുകളില്‍ വൻ വര്‍ധന. കഴിഞ്ഞ ദിവസം മാത്രം 111 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഇതില്‍ എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 29 പേര്‍. കൊല്ലത്ത് 28 പേരില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കഴിഞ്ഞദിവസം മരിച്ചു.
ജൂലൈ 20-ന് 102 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉള്ളത് എറണാകുളത്തും കോഴിക്കോടുമാണ്. 27 പേര്‍ വീതം. ജൂലൈ 19-ന് 112 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്ത് 35-ഉം, പാലക്കാട് 18-ഉം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ ആകെ 1982 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 13 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
സംസ്ഥാനത്ത് നിലവില്‍ മഴ തുടര്‍ച്ചയായി പെയ്യാത്തതും പകല്‍ വെയില്‍ കനക്കുന്നതും കൊതുക് വളരാൻ അനുകൂല സാഹചര്യമാവുന്നുണ്ട് എന്നാണ് നിരീക്ഷണം. അനുകൂല സാഹചര്യത്തില്‍ കൊതുക് പെരുകുന്നത് ഡെങ്കിപ്പനി വ്യാപനത്തിനും കാരണമാവുന്നു.