ഇടുക്കി: എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ എസ്എഫ്ഐ.
ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എസ്പിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന് സംശയിക്കുന്നതായാണ് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ് ശരത് പറഞ്ഞത്.
കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് എസ്എഫ്ഐയുടെ വിമർശനത്തിന് പ്രധാന കാരണം. ഇതിൽ ആശങ്കയുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ശരത് വിമർശിച്ചു.