റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജിയോ മാര്‍ട്ടിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചുമതലയേറ്റു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജിയോ മാര്‍ട്ടിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചുമതലയേറ്റു.
രാജ്യത്തെ ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായാണ് നേതൃത്വ നിരയില്‍ റിലയൻസ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ആരംഭിച്ച ജിയോ ഉത്സവ് ക്യാമ്ബയിനിലെ 45 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ ധോണി ഉണ്ടായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം ഉള്ള ആഘോഷങ്ങളും, പ്രത്യേക അവസരങ്ങളും വളരെയധികം വിലമതിക്കുന്നതാണെന്നും, അവയൊക്കെ പരമാവധി ആസ്വദിക്കണമെന്ന ആശയമാണ് ക്യാമ്ബയിൻ മുന്നോട്ടുവയ്ക്കുന്നത്.
ഏകദേശം ആയിരത്തിലധികം കരകൗശല വിദഗ്ധരുമായി സഹകരിച്ച് 1.5 ലക്ഷം ഉല്‍പ്പന്നങ്ങള്‍ ജിയോ മാര്‍ട്ട് വിപണിയില്‍ എത്തിക്കുന്നുണ്ട്. ഉത്സവ സീസണ് എത്തിയതിനാല്‍, ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വൻ ഡിമാൻഡാണ് ഉണ്ടാവുക. ജിയോ മാര്‍ട്ടിന്റെ ബ്രാൻഡ് അംബാസഡര്‍ എന്ന പദവിയിലേക്ക് മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചത് വളരെ മികച്ച തിരഞ്ഞെടുപ്പാണ്’, ജിയോ മാര്‍ട്ട് സിഇഒ സന്ദീപ് വരഗന്തി പറഞ്ഞു. ‘ജിയോ ഉത്സവ് ക്യാമ്ബയിൻ രാജ്യത്തെ ജനങ്ങളോടും ഉത്സവങ്ങളോടുമുള്ള ആദരവാണ്. തദ്ദേശീയ ഇ-കോമേഴ്സ് ബ്രാൻഡ് ആയ ജിയോ മാര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെ വളരെയധികം ബഹുമാനിക്കുന്നുണ്ട്’, ധോണി പറഞ്ഞു.