കര്‍ണാടകയില്‍ മുഖ്യമന്ത്രിത്തര്‍ക്കം രൂക്ഷക്കായിരിക്കെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും ഡല്‍ഹിയിലേക്ക് തിരിച്ചു.
ന്യൂഡല്‍ഹി> കര്‍ണാടകയില്‍ മുഖ്യമന്ത്രിത്തര്‍ക്കം രൂക്ഷക്കായിരിക്കെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും ഡല്‍ഹിയിലേക്ക് തിരിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിസന്ധി രൂക്ഷമായിത്തന്നെ തുടരുകയാണ്.
നേരത്തെ സിദ്ധരാമയ്യ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയിരുന്നു. എന്നാല്‍ അസുഖമെന്ന കാരണം കൊണ്ട് ശിവകുമാറിന് എത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കുന്ന ശിവകുമാര്‍ രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തും. നിയുക്ത എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ ശിവകുമാറുമായി ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ചര്‍ച്ച ചെയ്യാനാകും ഇന്നത്തെ യോഗമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ശിവകുമാര്‍ പക്ഷവും മുഖ്യമന്ത്രിപദത്തിനായി ശക്തമായി രംഗത്തുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. ബെംഗളുരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തിലെ അതൃപ്തി വ്യക്തമാക്കിയത്.
ഞാന്‍ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോല്ക്കപ്പെടുമ്ബോള് കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താന്‍ പാര്‍ട്ടിക്കൊപ്പം നിന്നു. കോണ്‍ഗ്രസിന് വലിയ വിജയം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു