പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65ഉം രൂപയായി കുറയ്ക്കും ; വന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടനപത്രിക

March 21, 2024
42
Views

വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പ്രകടനപത്രിക.

ചെന്നൈ: വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്നും, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് പരിരക്ഷ നല്‍കുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയില്‍ പറയുന്നു.

ഇന്ത്യ മുന്നണി വിജയിച്ചാല്‍, പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65ഉം രൂപയായി കുറയ്ക്കും.തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തും. നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍

സിഎഎ റദ്ദാക്കും,ജാതി സെന്‍സസ് നടപ്പാക്കും,സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്ന വിധത്തില്‍ നിയമങ്ങള്‍ മാറ്റും,ഗവര്‍ണര്‍ നിയമനം സംസ്ഥാനങ്ങളുടെ അനുമതിയോടോ മാത്രം,സുപ്രീം കോടതി ബഞ്ച് തമിഴ് നാട്ടില്‍,പുതുച്ചേരിയ്ക്ക് സ്വതന്ത്ര സംസ്ഥാന പദവി,കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളില്‍ തമിഴ് ഭാഷ,ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കും,രാജ്യത്തെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം,തമിഴ് നാട്ടിനെ നീറ്റ് പരീക്ഷയില്‍ നിന്നും ഒഴിവാക്കും,വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ,ടോള്‍ പ്‌ളാസകള്‍ പൂര്‍ണമായും ഒഴിവാക്കും,ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റദ്ദാക്കും,രാജ്യത്തെ മുഴുവന്‍ വിദ്യഭ്യാസ വായ്പകളും എഴുതിത്തള്ളും,പെട്രോള്‍, ഡീസല്‍, പാചകവാതവ വില കുറയ്ക്കും,പെട്രോള്‍ 75, ഡീസല്‍ 65, പാചകവാതകം 500 ആക്കും,തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തും,കൂലി 400 രൂപയാക്കും,സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *