സാധാരണയായി പപ്പായയെ ആരോഗ്യത്തിന് നല്ല ഭക്ഷണമായാണ് കണക്കാക്കുന്നത്. ഇതില്‍ നിരവധി പോഷകങ്ങളും വിറ്റാമിന്‍എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി വിറ്റാമിന്‍ ഇ, പൊട്ടാസ്യം, മഗ്നീഷ്യംഎന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. എന്നാല്‍ അധികമായി പച്ചപ്പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് പറയുന്നത്.
പച്ചപ്പപ്പായ ഗര്‍ഭിണികള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതില്‍ പപ്പൈന്‍ അടങ്ങിയിട്ടുണ്ട്. ഇതുമൂലം യൂട്രസ് ചുരുങ്ങാനും ഗര്‍ഭം അലസിപ്പോകാനും സാധ്യതയുണ്ട്. കൂടാതെ ഇത് കൂടുതല്‍ കഴിക്കുന്നത് ശ്വാസം മുട്ടല്‍ ഉണ്ടാകാനും ഇത് ആസ്മ രോഗികളില്‍ ഗുരുതരമാകാനും സാധ്യതയുണ്ട്.