ഗുജറാത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഗൗരവ് ഗാന്ധി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍4ന്നാണ് അന്ത്യം.
ഗുജറാത്ത്: ഗുജറാത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഗൗരവ് ഗാന്ധി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍4ന്നാണ് അന്ത്യം.
41 വയസിലെ കരിയറിനിടെ അദ്ദേഹം 16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി അല്‍പസമയത്തിനകം കുളിമുറിക്കുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
ജാംനഗറില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ഗൗരവ് ഗാന്ധി, അഹമ്മദാബാദില്‍ നിന്ന് കാര്‍ഡിയോളജിയില്‍ സ്‌പെഷ്യലൈസേഷന്‍ പൂര്‍ത്തിയാക്കി. ഗൗരവ് ഗാന്ധിക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നില്ലെന്നും എല്ലാ ദിവസത്തെയും പോലെ ആരോഗ്യവാനായാണ് വീട്ടിലെത്തിയതെന്നും കുടുംബം പറയുന്നു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളാണ് ഗൗരവ് ഗാന്ധി. ഹൃദയാരോഗ്യത്തെ കുറിച്ചും ഹൃദ്രോഗം തടയുന്നതിലുള്ള പ്രതിരോധത്തെ കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ ഗൗരവ് ഗാന്ധി ഫേസ്ബുക്കില്‍ ‘ഹാര്‍ട്ട് അറ്റാക്ക്’ ക്യാംപെയിനും നേതൃത്വം നല്‍കിയിരുന്നു.