നായയുടെ നേരേ പടക്കമെറിഞ്ഞു, ചോദ്യംചെയ്ത ഗൃഹനാഥനെ ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

January 3, 2024
39
Views

വളര്‍ത്തുനായയുടെ നേരെ പടക്കമെറിഞ്ഞത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍.

കോട്ടയം: വളര്‍ത്തുനായയുടെ നേരെ പടക്കമെറിഞ്ഞത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍.

കോട്ടയം തിരുവാര്‍പ്പ്, കാഞ്ഞിരംപാറെനാല്പതില്‍ വീട്ടില്‍ ജെറിൻ (24), തിരുവാര്‍പ്പ് കാഞ്ഞിരം തൊണ്ണുറില്‍ ചിറ വീട്ടില്‍ സാമോൻ (27), കുമരകം പൂവത്തുശേരി വീട്ടില്‍ സഞ്ജയ് സന്തോഷ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാര്‍പ്പ് അറുനൂറ്റിമംഗലം വീട്ടില്‍ രതീഷ് കുമാറിനെയും കുടുംബത്തെയുമാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രതീഷ് കുമാറിന്റെ വളര്‍ത്തുനായയുടെ നേരെ സാമോൻ പടക്കം കത്തിച്ചെറിഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഇതേത്തുടര്‍ന്ന് ഗൃഹനാഥനെ മര്‍ദിക്കുകയും, കരിങ്കല്ല് കഷണം കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ആക്രമണം തടയാൻ ശ്രമിച്ച മകനെയും, സഹോദരനെയും പ്രതികള്‍ മര്‍ദ്ദിച്ചു. പരാതിയെ തുടര്‍ന്ന് കുമരകം പോലീസ് കേസെടുത്ത് മൂവരെയും പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *