വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ വിരുന്നെത്തുമ്പോൾ ഇനി ബേക്കറിയിലേക്ക് ഓടേണ്ട..രുചികരമായ ഈ സ്നാക്സ് കുപ്പിയിലാക്കി വയ്ക്കാം..

January 29, 2022
257
Views

വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ വിരുന്നെത്തുമ്പോൾ അവർക്ക് കഴിക്കാൻ എന്ത് നൽകുമെന്നാലോചിച്ചു നാം പലപ്പോഴും കുഴങ്ങിപ്പോകാറുണ്ട്. ഞൊടിയിടയിൽ രുചികരമായ ഒരു സ്നാക്സ് വിളമ്പി അവരെ അത്ഭുതപ്പെടുത്തിയാലോ?

വേണ്ട ചേരുവകൾ

മൈദ – 250 ഗ്രാം
അയമോദകം – 1/2 ടീ സ്പൂൺ
പഞ്ചസാര – 1 ടേബിൽ സ്പൂൺ
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
നെയ്യ്‌ – 2 ടേബിൽ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. ഈ മാവ് കുറച്ചു കട്ടിയായി പരത്തി എടുക്കണം. അതിൽ നിന്ന് ഒരു ചെറിയ കുപ്പിയുടെ അടപ്പ്‌ ഉപയോഗിച്ച് ചെറുതായി മുറിച്ചെടുക്കുക.

ഇത് എണ്ണയിൽ വറത്തെടുക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി നാലു മണി പലഹാരം റെഡി.

Article Categories:
Health · Kerala

Leave a Reply

Your email address will not be published. Required fields are marked *