സംസ്ഥാനത്തെ കുടിവെള്ളം വിതരണത്തിനും മലിനജല നിര്‍മാര്‍ജനത്തിനുമായുള്ള സംവിധാനങ്ങള്‍ക്കായി 1405.71 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സൂക്ഷ്മ ജലസേചന പദ്ധതിള്‍ക്കായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കേന്ദ്ര ജലകമ്മീഷന്റെ തത്വത്തിലുള്ള അംഗീകാരത്തോടെ ആരംഭിച്ചിട്ടുള്ള ഡാം സുരക്ഷയും പുനരുദ്ധാരണവും പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 15 ഡാമുകളെ പുനരുദ്ധാരണത്തിനായി തെരഞ്ഞടുത്തിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി.
വര്‍ഷകാലത്ത് പരിസര പ്രദേശങ്ങളെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി അധിക ജലം തോട്ടപ്പള്ളി സ്പില്‍വേയിലൂടെ കടലിലേക്ക് ഒഴുക്കി വിടണം. തോട്ടപ്പള്ളിയുടെ സമീപത്തുള്ള പമ്പാ നദീ തീരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇടുക്കിയില്‍ ജലസേചന മ്യൂസിയം സ്ഥാപിക്കാന്‍ 1 കോടി രൂപയും ബജറ്റില്‍ ധനമന്ത്രി അനുവദിച്ചു.