ഡ്രൈവിംഗ് പരിഷ്കരണത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി

March 16, 2024
8
Views

ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സൂചന.

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സൂചന. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.

മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് കേരള ഡ്രൈവിംഗ് സ്കൂള്‍ വർക്കേഴ്സ് യൂണിയൻ 20ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താൻ നിശ്ചിയിച്ചിരുന്ന സമരം മാറ്റിയതായി പ്രസിഡന്‍റ് കെ.കെ. ദിവാകരൻ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് ഒന്നു മുതല്‍ ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉത്തരവിട്ടിരുന്നു.

ആന്‍റണി രാജുവിനു പകരം ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ പ്രഖ്യാപിച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ഒരു ദിവസം 50 പേർക്കു നടത്തിയാല്‍ മതിയെന്ന നിർദേശമാണ് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *