അന്തര്‍ജല ആണവായുധ ഡ്രോണ്‍ പരീക്ഷിച്ച്‌ ഉത്തര കൊറിയ

January 20, 2024
34
Views

യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ സംയുക്ത നാവിക അഭ്യാസത്തിന് മറുപടിയായി ‘അന്തർജല ആണവായുധ സംവിധാനം’ പരീക്ഷിച്ചതായി ഉത്തര കൊറിയ.

പ്യോങ് യാങ്: യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ സംയുക്ത നാവിക അഭ്യാസത്തിന് മറുപടിയായി ‘അന്തർജല ആണവായുധ സംവിധാനം’ പരീക്ഷിച്ചതായി ഉത്തര കൊറിയ.

‘ഹെയ്ല്‍ 5-23’ എന്നുപേരിട്ട വെള്ളത്തിനടിയിലൂടെ പോകുന്ന, ആണവായുധ ശേഷിയുള്ള ഡ്രോണ്‍ ഉപയോഗിച്ച്‌ റേഡിയോ ആക്ടിവ് സൂനാമി സൃഷ്ടിച്ച്‌ നാവികസേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകർക്കാൻ കഴിയുമെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു.

സമുദ്രത്തിലൂടെ സഞ്ചരിച്ച്‌ 1000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തില്‍ ആക്രമണം നടത്താൻ കഴിയുമെന്നാണ് അവകാശവാദം. ഇതിന്റെ ആദ്യ എഡിഷനുകള്‍ കഴിഞ്ഞ വർഷമാണ് പരീക്ഷിച്ചത്. കൊറിയൻ ഭാഷയില്‍ സൂനാമി എന്നാണ് ‘ഹെയ്ല്‍’ എന്ന വാക്കിന്റെ അർഥം. കഴിഞ്ഞ ഞായറാഴ്ച ഉത്തര കൊറിയ ഹൈപ്പർസോണിക് മിസൈല്‍ വിക്ഷേപിച്ചതിന് മറുപടിയായി തൊട്ടടുത്ത ദിവസം തന്നെ കൊറിയൻ കടലിലെ ജെജു ദ്വീപിനുസമീപം ഈയാഴ്ച ആദ്യം യു.എസും ജപ്പാനും സംയുക്ത നാവിക അഭ്യാസം നടത്തിയിരുന്നു.

അമേരിക്കയുടെ യു.എസ്.എസ് കാള്‍ വിൻസണ്‍ വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍നിന്നുള്ള ഒമ്ബത് യുദ്ധക്കപ്പലുകളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ആയുധ പരീക്ഷണവും പരിശീലനവും പോർവിളിയുമായി രാഷ്ട്ര നേതാക്കള്‍ കളംനിറയുമ്ബോള്‍ കൊറിയൻ മേഖലയില്‍ യുദ്ധഭീതി കനക്കുകയാണ്. ദക്ഷിണ കൊറിയ പ്രധാനശത്രുവാണെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ഐക്യശ്രമങ്ങള്‍ ഇനിയുണ്ടാവില്ലെന്നും നേരിയ കടന്നുകയറ്റം പോലും പൂർണ യുദ്ധത്തില്‍ എത്തുമെന്നും വ്യക്തമാക്കിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *