ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായി മെഗാ എയര്‍പോര്‍ട്ട് നിര്‍മിക്കാൻ പദ്ധതി.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായി മെഗാ എയര്‍പോര്‍ട്ട് നിര്‍മിക്കാൻ പദ്ധതി. ഡിഎക്‌സ്ബി എന്ന അയാട്ട കോഡില്‍ ലോകപ്രശസ്തമായ നിലവിലെ എയര്‍പോര്‍ട്ട് അതിന്റെ ശേഷിയുടെ പാരമ്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ എയര്‍പോര്‍ട്ട് നിര്‍മിക്കാൻ നടപടി ആരംഭിക്കുന്നത്.
2030 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദുബൈ എയര്‍പോര്‍ട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഫിത്ത്സ് ആണ് മെഗാ എയര്‍പോര്‍ട്ട് പരിഗണനയിലാണെന്ന കാര്യം അറിയിച്ചത്.
വര്‍ഷത്തില്‍ 12 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിന്റെ പരമാവധി ശേഷി. യാത്രക്കാരുടെ തിരക്കേറിയതോടെയാണ് മെഗാ എയര്‍പോര്‍ട്ട് എന്ന ആവശ്യത്തിലെത്തിയത്. അടുത്ത ഏതാനും മാസങ്ങള്‍ക്കകം മെഗാ എയര്‍പോര്‍ട്ടിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. 2030ല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു. നിലവില്‍ ദുബൈയില്‍ ഡി എക്‌സ് ബിക്ക് പുറമെ, ഡിബ്ലിയുസി എന്ന കോഡില്‍ മക്തൂം വിമാനത്താവളവും ജബല്‍അലിയില്‍ പ്രവര്‍ത്തന സജ്ജമാണ്. ലോകത്തിലെ ഏറ്റവും വിലയ വിമാനത്താവളങ്ങളാണ് ഇവ രണ്ടും.