ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി വെബ് സീരിസ് വരുന്നു

January 24, 2022
98
Views

ഹിന്ദി വെബ്‌സീരിസിലേക്ക് ചുവട് വെക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരായ രാജ്-ഡി.കെ ഒരുക്കുന്ന സീരിസിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ഡേറ്റ് പ്രശ്നങ്ങള്‍ കാരണം പിന്മാറിയ ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്.വെബ്‌സീരിസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയായിരിക്കും സീരിസ് നിര്‍മിക്കുക. രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ് എന്നിവരാണ് ദുല്‍ഖറിനൊപ്പം സീരിസില് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ചിത്രീകരണം ആരംഭിച്ചെങ്കിലും ദുല്‍ഖര്‍ ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല. നിലവില്‍ കൊവിഡ് പോസിറ്റീവായി ക്വാറന്റീനിലിരിക്കുന്ന ദുല്‍ഖര്‍ കൊവിഡ് ഭേദമായതിന് ശേഷം ഷൂട്ടിംഗിനെത്തും.നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന സീരിസ് ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *