സിനിമകളുടെ വ്യാജപതിപ്പുകള്‍; കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

November 4, 2023
31
Views

വ്യാജപ്പതിപ്പുകളിലൂടെ കോടികള്‍ നഷ്ടമാകുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡല്‍ഹി: വ്യാജപ്പതിപ്പുകളിലൂടെ കോടികള്‍ നഷ്ടമാകുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍.

വ്യാജപ്പതിപ്പുകള്‍ കാണിക്കുന്ന വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ തടയാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചുകൊണ്ടാണ് കേന്ദ്ര നീക്കം. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കിയ സിനിമാറ്റോഗ്രാഫ് ഭേദഗതി നിയമപ്രകാരമാണ് നടപടി.

നിയമലംഘനങ്ങള്‍ക്ക് മൂന്നുമാസംമുതല്‍ മൂന്നുവര്‍ഷംവരെ തടവും മൂന്നുലക്ഷംവരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉല്‍പ്പാദനച്ചെലവിന്റെ അഞ്ചുശതമാനംവരെ പിഴയും ചുമത്തും. പരാതി ലഭിക്കുമ്ബോള്‍ തന്നെ നടപടിയുണ്ടാവുമെന്ന് വാര്‍ത്താവിതരണമന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. വ്യാജപ്പതിപ്പുകള്‍ സിനിമാവ്യവസായത്തിന് വര്‍ഷം 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *