പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെ ഡല്‍ഹിയില്‍ നേരിയ ഭൂകമ്ബം
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെ ഡല്‍ഹിയില്‍ നേരിയ ഭൂകമ്ബം. 5.2 തീവ്രതയില്‍ അഫ്ഗാനില്‍ അനുഭവപ്പെട്ട ഭൂകമ്ബത്തിന്റെ പ്രകമ്ബനങ്ങളാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്.
രാവിലെ 11.19നാണ് ഭൂകമ്ബം അനുഭവപ്പെട്ടത്. കുറച്ച് സെക്കന്റുകള്‍ മാത്രമാണ് ഭൂകമ്ബം അനുഭവപ്പെട്ടത്.
അഫ്ഗാനിസ്താനിലെ ഫൈസാബാദില്‍ നിന്ന് 79 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. ഡല്‍ഹിയിലും ജമ്മുകശ്മീരിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കമ്ബനമുണ്ടാക്കി.
അതേസമയം, ഭൂകമ്ബത്തില്‍ ആര്‍ക്കും അപകടം ഉണ്ടായതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടില്ല.
Article Categories:
India