ജമ്മുകശ്മീരില്‍ ഭൂചലനം.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭൂചലനം. ഉച്ചക്ക് 1.30ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുകശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്.
ആളപായമോ കെട്ടിടങ്ങള്‍ തകര്‍ന്നതായോ റിപ്പോര്‍ട്ടില്ല.
ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു. ഭൂചലനത്തിന് 37.28 മൈല്‍ വ്യാപ്തിയുള്ളതായും പഞ്ചാബിലെ പത്താനകോട്ട് ആണ് പ്രഭവകേന്ദ്രമെന്നും യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.