ജമ്മു കശ്മീരിലും ലഡാക്കിലും ഭൂചലനം അനുഭവപ്പെട്ടു.
ജമ്മു കശ്മീരിലും ലഡാക്കിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രിയിലും പുലര്‍ച്ചെയിലുമായി അനുഭവപ്പെട്ട തുടര്‍ ചലനങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്.
ഭൂചലനങ്ങളില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ ദോഡയില്‍ രാത്രിയിലും പുലര്‍ച്ചെ കത്രയില്‍ പുലര്‍ച്ചെയുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കത്രയിലെ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രതയാണ് രേഖപ്പെടുത്തി. കിഴക്കൻ കത്രയില്‍ ഭൂനിരപ്പില്‍ നിന്ന് 11 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 3.50 നാണ് ഭൂചലനമനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു .
ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദോഡയില്‍ രാത്രി 9.55 നുണ്ടായ ഭൂചലനത്തിന്റെ തീവ്രത 4.4 ആണ്. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ 9.44 ന് ആണ് ആദ്യ ഭൂചലനമനുഭവപ്പെട്ടത്. 4.5 തീവ്രതയാണ് ലഡാക്കിലെ ഭൂചലനത്തില്‍ രേഖപ്പെടുത്തിയത്. ലഡാക്കിലെ ലേയിലാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 2.16 നാണ് ലേയില്‍ രണ്ടാമത്തെ ഭൂചലനമുണ്ടായത്. 4.1 തീവ്രതയാണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്.
read also: പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം
ലേയില്‍ നിന്ന് 295 കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറി 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു . ലഡാക്കിലെ ആദ്യ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ലേയില്‍ നിന്ന് 275 കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറി 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.