രാജസ്ഥാന് മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം
രാജസ്ഥാന് മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഇന്ന് രാവിലെയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജസ്ഥാനില്‍ അരമണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു.
മൂന്ന് തവണയും ജയ്പൂരിലാണ് ഭൂചലനം ഉണ്ടായത്. മണിപ്പൂരിലെ ഉക്രൂലില്‍ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തി. രാവിലെ 5.01 നാണ് ഭൂചലനം ഉണ്ടായത്. 20 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമെന്ന് നാഷ്ണല്‍ സെന്റര്‍ ഓഫ് സീസ്മോളജി പറഞ്ഞു.
രാജസ്ഥാനിലെ ജയ്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 4.09 ന് അനുഭവപ്പെട്ട ആ?ദ്യ ഭൂചലനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. 4.22 ഓടെയാണ് രണ്ടാമതും ഭൂചലനം അനുഭപ്പെട്ടത്. ഇത്തവണ ഭൂചലനത്തിന്റെ തീവ്രത 3.1 ആണ് രേഖപ്പെടുത്തിയത്. അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ഏതാനും മിനിറ്റിനകം മറ്റൊരു ഭൂചലനവും ജയ്പൂരില്‍ അനുഭവപ്പെട്ടു. 4.25 നാണ് മൂന്നാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് മിനിറ്റില്‍ ഉണ്ടായ ഭൂചലനത്തിന് 3.4 തീവ്രതയാണ് റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.