കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആവുകയും വലിയ വിവാദങ്ങൾ തന്നെ സൃഷ്ടിക്കുകയും ചെയ്ത സംഭവം ആണ് ഇ ബുൾ ജെറ്റ് സഹോദരമാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലെ നിയമങ്ങൾക്ക് വിപരീതമായി വാഹനം മോഡിഫൈ ചെയ്തതിനും അതിന്റെ പേരിൽ ഓഫീസിലേക്ക് വിളിച്ചപ്പോൾ കോവിദഃ മാനദണ്ഡങ്ങൾ മറന്നു ആൾക്കാരെ കൂട്ടുകയും ഓഫീസിൽ ബഹളം ഉണ്ടാക്കുകയും ചെയ്തു എന്നതിന്റെ പേരിലായിരുന്നു ഇരുവർക്കുമെതിരെ പോലീസ് കേസടുത്തത്. തുടർന്ന് പോലീസ് ഇവരെ വെറുതെ വിടുകയും ചെയ്തിരുന്നു .
ഇപ്പൊൾ തങ്ങളുടെ ജീവിതം സിനിമ ആക്കുവാൻ ആഗ്രഹമുണ്ടെന്നും , അതിനു തയ്യാറുള്ളവർ ഞങ്ങള്‍ക്ക് ഇമെയിൽ അയക്കു എന്നുമായിരുന്നു ഇ ബുൾ ജെറ്റ് സഹോദരന്മാർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാർത്ത. ഇവർ ഈ ആഗ്രഹം പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ചൂടുള്ള വിഷയമായി മാറുകയും ചെയ്തു. നിരവധി ആരാധകരാണ് ഇവർക്ക് പിന്തുണയുമായി രംഗത്ത് വന്നത്. പോലീസ് സ്റ്റേഷനിൽ അനുഭവിച്ച യാതനകളും ഇവരുടെ ജീവിതവുമാണ് ഇവർ സിനിമ ആക്കുവാൻ ഉദ്ദേശിക്കുന്നത് എന്നാണ്.
എന്നാൽ ഇവരെ പിന്തുണക്കുന്നതുപോലെ തന്നെ വിമര്‍ശിക്കുവാനും ചിലർ മറന്നില്ല . ചിലർ രസകരമായ കമന്റുകളും പങ്കുവെച്ചു. ഒമർ ലുലു എന്ന സംവിധായകൻ ഈ പോസ്റ്റ് കണ്ടില്ലേ എന്നായിരുന്നു ഒരാൾ പങ്കുവെച്ച കമന്റ്. ഏറ്റവും കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകി സിനിമ എടുത്ത സംവിധയാകൻ ആയിരുന്നു ഒമർ ലുലു , അതിനാലാണ് ഇത്തരം ഒരു തമാശ അയാൾ പറഞ്ഞത്. ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ സിനിമ തിരശീലയിൽ കണക്കുവാനുള്ള ആഗ്രഹത്തിലാണ് ഇപ്പോൾ ആരാധകർ.