കാപ്പാട് മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ 17ന്

June 8, 2024
41
Views

കോഴിക്കോട്: കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ ബലിപ്പെരുന്നാള്‍ ഈമാസം 17ന് (തിങ്കളാഴ്ച).

വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17നു ബലിപ്പെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർകോട് എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍, മറ്റു ഖാദിമാരായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, നാസർഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണു മാസപ്പിറവി വിവരം അറിയിച്ചത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *