തെലങ്കാനയില്‍ പരസ്യ പ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് വ്യാഴാഴ്ച

November 28, 2023
37
Views

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുളള പരസ്യ പ്രചാരണം വൈകിട്ട് അവസാനിച്ചു.

ഹൈദ്രാബാദ്: തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുളള പരസ്യ പ്രചാരണം വൈകിട്ട് അവസാനിച്ചു. വ്യാഴാഴ്ചയാണ് ആകെയുളള 119 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് .

അതേസമയം, എല്ലാ പ്രമുഖ പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ അവസാന ദിവസം പ്രചാരണത്തിനെത്തി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അദിലാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോള്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദേവരകൊണ്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തി. കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഹനംകൊണ്ടയിലും മറ്റൊരു മന്ത്രി ഭഗവത് കരാദ് സംഗറെഡ്ഡി ജില്ലയിലും തിരഞ്ഞെടുപ്പ് റാലി നടത്തി. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി അല്‍വാലില്‍ നടത്തിയ ബൈക്ക് റാലി ബി.ജെ.പി വക്താവ് ഡോ.സംബിത് പത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ നിസാമാബാദ് അര്‍ബന്‍ മണ്ഡലത്തില്‍ പ്രചാരണത്തില്‍ പങ്കെടുത്തു.

ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ഹൈദരാബാദില്‍ റോഡ്ഷോ നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യും പ്രചാരണം നടത്തി. എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ അവര്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഗിഗ് തൊഴിലാളികള്‍ എന്നിവരുമായി അദ്ദേഹം സംവദിച്ചു.

കോണ്‍ഗ്രസ് താരപ്രചാരക പ്രിയങ്ക ഗാന്ധി സഹീറാബാദ് നിയോജക മണ്ഡലത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും തെലങ്കാനയില്‍ പ്രചാരണത്തിനായി എത്തി.

ബിആര്‍എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു വാറങ്കലില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെ താരകരാമ റാവു തന്റെ പിതാവ് മത്സരിക്കുന്ന കാമറെഡ്ഡി മണ്ഡലത്തില്‍ റോഡ് ഷോ നടത്തി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *