ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പകള്ക്കൊപ്പം തദ്ദേശതെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക പ്രായോഗികമല്ലെന്ന് നിയമകമ്മീഷന് വിലയിരുത്തല്‍.
ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പകള്ക്കൊപ്പം തദ്ദേശതെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക പ്രായോഗികമല്ലെന്ന് നിയമകമ്മീഷന് വിലയിരുത്തല്‍.
പകരം ഒരേ വര്‍ഷം എല്ലാ വോട്ടെടുപ്പും പൂര്‍ത്തിയാക്കണമെന്ന ശുപാര്‍ശ കമ്മീഷന് നല്‍കിയേക്കുമെന്ന് സൂചന.
ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പിന് പൊതുവോട്ടര്‍പട്ടിക എന്ന ശുപാര്‍ശയും നല്‍കിയേക്കും. ഒരു ഘട്ടമായി ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളും അതേ വര്‍ഷം മറ്റൊരു ഘട്ടമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്താമെന്ന ശുപാര്‍ശ നിയമകമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അഞ്ചു കൊല്ലത്തേക്ക് പിന്നെ തെരഞ്ഞെടുപ്പ് ഒഴിവാക്കാം എന്നാണ് ശുപാര്‍ശ. തെരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ ഒരോ സംസ്ഥാനത്തെയും ഇതനുസരിച്ച് ക്രമീകരിക്കണം.
ഒപ്പം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി പൊതുവോട്ടര്‍ പട്ടിക നടപ്പാക്കണമെന്ന ശുപാര്‍ശയും ഉള്ക്കൊളളിച്ചിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് നിയമകമ്മീഷന് അംഗങ്ങളുടെ യോഗം ഈആഴ്ച്ച ചേരും.