ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസൻ.
ചെന്നൈ > ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസൻ. 2024ലെ തെരഞ്ഞെടുപ്പില്‍ കോയമ്ബത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മക്കള്‍ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം. കോയമ്ബത്തൂരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമല്‍ ഹാസൻ വ്യക്തമാക്കി.
മക്കള്‍ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവര്‍ത്തകരുടെ യോഗമാണ് കോയമ്ബത്തൂരില്‍ നടന്നത്. 2018-ല്‍ കമല്‍ഹാസന്റെ നേതൃത്വത്തില്‍ മക്കള്‍ നീതി മയ്യം ആരംഭിച്ചത്. നിലവില്‍ സിപിഐ എമ്മിലെ പി ആര് നടരാജനാണ് കോയമ്ബത്തൂരില്‍ നിന്നുള്ള ലോക്സഭാംഗം.