ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജ്ജിംഗ് കെ.എസ്.ഇ.ബി അവസാനിപ്പിക്കുന്നു

August 31, 2021
220
Views

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജ്ജിംഗ് സൗകര്യം കെ.എസ്.ഇ.ബി അവസാനിപ്പിക്കുന്നു. യൂണിറ്റിന് 15 രൂപ ഈടാക്കാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ നിരക്ക് ഈടാക്കിത്തുടങ്ങും.

ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങളിലേക്കാണ് വിപണി ഇപ്പോൾ കുതിച്ചുചാടുന്നത്. ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി പലരും ഇവികളിലേക്ക് മാറാനും തയാറായിക്കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ മിക്കവാറും എല്ലാ വാഹനങ്ങളും ആന്തരിക ജ്വലന എഞ്ചിനുകൾ ഇലക്‌ട്രിക്കിലേക്ക് തന്നെ മാറ്റിസ്ഥാപിക്കും.

കർശനമായ മലിനീകരണ മാനദണ്ഡങ്ങളും ഇന്ധന വിലയും വർധിക്കുന്നത് പരിവർത്തന പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്നകാര്യവും യാഥാർഥ്യമാണ്. പാസഞ്ചർ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമല്ല വാണിജ്യ വാഹനങ്ങളും പൊതുഗതാഗതവും ഈ പരിവർത്തനത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കേരളത്തിൽ ഇലക്ട്രീക് വാഹന ഉയോക്താക്കൾക്ക് ​എട്ടിന്റെ പണിയുമായി കെ എസ് ഇ ബി തയ്യാറെടുപ്പുകൾ വരുന്നത്

ഒരു കാർ ചാർജ്ജ് ചെയ്യാൻ 30-50 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. അതായത് 450- 750 രൂപ ചെലവ്. എന്നാൽ 40 കിലോ വാട്ട് ശേഷിയുള്ള ബാറ്ററി ഫുൾ ചാർജ് ചെയ്ത് 320 മുതൽ 350 കിലോമീറ്റർ വരെ കാർ ഓടിക്കാനാവും. കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബിയെന്ന് റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ് (റീസ്) ചീഫ് എൻജിനിയർ ശശാങ്കൻ നായർ പറഞ്ഞു.

സർക്കാരിന്റെ ഇ വെഹിക്കിൾ നയപ്രകാരം വൈദ്യുതി ചാർജ്ജ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറ്‌ കോർപറേഷനുകളിലായി ആറ് ചാർജ്ജിംഗ് സ്റ്റേഷനുകളാണ് നിലവിൽ.

56 സ്റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മൂന്ന് മാസങ്ങൾക്കുള്ളിൽ ഇതെല്ലാം പ്രവർത്തനസജ്ജമാകും. അതിവേഗചാർജ്ജിംഗ് സംവിധാനമാണ്. ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് ഒരു സ്റ്റേഷനിൽ ചാർജ്ജ് ചെയ്യാം

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *